Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revolver Rinko

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നൊ​പ്പം കു​ട്ടി​ത്താ​ര​ങ്ങ​ൾ; റി​വോ​ൾ​വ​ർ റി​ങ്കോ ടൈ​റ്റി​ൽ പോ​സ്റ്റ​ർ

താ​ര​ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കി​ര​ൺ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന റി​വോ​ൾ​വ​ർ റി​ങ്കോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഉ​ണ്ണി മു​കു​ന്ദ​ൻ, അ​നു മോ​ൾ എ​ന്നി​വ​രു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്തു.

റി​വോ​ൾ​വ​ർ റി​ങ്കു കു​ട്ടി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു പേ​രാ​ണ്. അ​വ​ർ വാ​യി​ച്ചും കേ​ട്ട​റി​ഞ്ഞ​തു​മാ​യ കാ​ർ​ട്ടൂ​ൺ ക​ഥ​പാ​ത്ര​ങ്ങ​ളി​ലെ കൗ​തു​ക​ക​ര​മാ​യ ക​ഥ​പാ​ത്രം. ഇ​ത്ത​ര​മൊ​രു പേ​ര് ഈ ​ചി​ത്ര​ത്തി​നു ന​ൽ​കി​യ​തും കു​ട്ടി​ക​ളെ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ്. സൂ​പ്പ​ർ നാ​ച്വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന നാ​ലു കു​ട്ടി​ക​ളും അ​വ​ർ​ക്കു സ​ഹാ​യ​ക​ര​മാ​കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ​യും ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് ന​ർ​മ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും ഒ​പ്പം ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും ഈ ​ചി​ത്ര​ത്തി​ലൂ​ടെ കി​ര​ൺ നാ​രാ​യ​ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ല​താ​ര​ങ്ങ​ളാ​യ ശ്രീ​പ​ത് യാ​ൻ (മാ​ളി​ക​പ്പു​റം ഫെ​യിം), ആ​ദി​ശേ​ഷ്, വി​സാ​ദ് കൃ​ഷ്ണ​ൻ, ധ്യാ​ൻ നി​ര​ഞ്ജ​ൻ എ​ന്നി​വ​രാ​ണ് ഈ ​കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ബി ജോ​ർ​ജ് പൊ​ൻ​കു​ന്ന​മാ​ണ് എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ.

ലാ​ലു അ​ല​ക്സ്, സാ​ജു ന​വോ​ദ​യാ, വി​ജി​ലേ​ഷ്, ബി​നു തൃ​ക്കാ​ക്ക​ര, അ​നീ​ഷ് ജി.​മേ​നോ​ൻ ആ​ദി​നാ​ട് ശ​ശി, രാ​ജേ​ഷ് അ​ഴീ​ക്കോ​ട​ൻ, സു​രേ​ന്ദ്ര​ൻ പ​ര​പ്പ​ന​ങ്ങാ​ടി, അ​ഞ്ജ​ലി നാ​യ​ർ, ഷൈ​നി സാ​റാ, അ​ർ​ഷ, സൂ​സ​ൻ രാ​ജ് കെ​പി​എ​സി, ആ​വ​ണി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഫൈ​സ​ൽ അ​ലി ഛായാ​ഗ്ദ​ഹ​ണ​വും അ​യൂ​ബ് ഖാ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം -അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട്. മേ​ക്ക​പ്പ് - ബൈ​ജു ബാ​ല​രാ​മ​പു​രം. കോ​സ്റ്റ്യം - ഡി​സൈ​ൻ -സു​ജി​ത് മ​ട്ട​ന്നൂ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷി​ബു ര​വീ​ന്ദ്ര​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -സ​ഞ്ജ​യ് ജി.​കൃ​ഷ്ണ​ൻ. പ്രൊ​ജ​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ -ച​ന്ദ്ര​മോ​ഹ​ൻ എ​സ്.​ആ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - പാ​പ്പ​ച്ച​ൻ ധ​നു​വ​ച്ച​പു​രം.

കു​ന്ദ​മം​ഗ​ലം, മു​ക്കം ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന സ​ജ്ജ​മാ​യി വ​രു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ശാ​ലു പേ​യാ​ട്.

Latest News

Up